കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കും !

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കിയേക്കും.ഇതടക്കമുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് അക്കാദമിക കലണ്ടർ പുനഃക്രമീകരിക്കാൻ ശുപാർശ നൽകാൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ .മാർച്ചിൽ അക്കാദമികവർഷം അവസാനിപ്പിക്കുന്നതിനു പകരം ഏപ്രിൽ, മേയ് മാസങ്ങളിലേക്കുകൂടി ദീർഘിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.നിലവിൽ നടന്നുവരുന്ന ഓൺലൈൻ പഠനം കരിക്കുലം കമ്മിറ്റി യോഗം വിലയിരുത്തി.നിലവിൽ നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ മിക്കവയും മികച്ച നിലവാരം പുലർത്തുന്നുണ്ടെങ്കിലും ചില ക്ലാസുകളെക്കുറിച്ച് ഭിന്നാഭിപ്രായമുയർന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ റെക്കോഡ് ചെയ്ത ക്ലാസുകൾ വിദഗ്‌ധർ വിലയിരുത്തിയശേഷമേ ഇനിമുതൽ സംപ്രേഷണം ചെയ്യൂ. ഡിസംബർ വരെ സ്കൂൾ തുറക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സർക്കാരിനുള്ളത്‌ എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story