കേരളത്തിൽ ഇന്ന് 2406 പേർക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2406 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 2067 പേർക്കാണ് ഇന്ന് രോഗമുക്തി. 10…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2406 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 2067 പേർക്കാണ് ഇന്ന് രോഗമുക്തി. 10…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2406 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 2067 പേർക്കാണ് ഇന്ന് രോഗമുക്തി. 10 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് പരിശോധന നാല്‍പതിനായിരം കടന്നു. ഇന്നലെവരെ 1525792 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 352 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 238 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 231 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 230 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 195 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 189 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 176 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 172 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 167 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 162 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 140 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 102 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 27 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 25 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.