മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പുപറയണം; സ്വാമി ചിദാനന്ദ പുരി
തിരുവനന്തപുരം: മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പുപറയണം എന്നാവശ്യപ്പെട്ട് സ്വാമി ചിതാനന്ദപുരി. ഫേസ്‌ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയിലൂടെ അദ്ദേഹം ഈ ആവശ്യം…

തിരുവനന്തപുരം: മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പുപറയണം എന്നാവശ്യപ്പെട്ട് സ്വാമി ചിതാനന്ദപുരി. ഫേസ്‌ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോയിലൂടെ അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഹിന്ദുസമൂഹത്തിന്റെ ശ്രദ്ധയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റിടുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
'ഹൈന്ദവ വിശ്വാസത്തെ മുഴുവന്‍ തോമസ് ഐസക്ക് അവഹേളിച്ചിരിക്കുകയാണ്. വാമനന്‍ മഹാബലിയെ ചതിച്ചെന്നെഴുതാന്‍ അദ്ദേഹത്തിന് എന്ത് അവകാശമാണ്. ഇത് സഹിക്കാനാവുന്നതിന് അപ്പുറമാണ്. അവഹേളനത്തില്‍ അദ്ദേഹം ഹിന്ദുസമൂഹത്തോട് മാപ്പുപറയണം- ചിതാനന്ദപുരി ആവശ്യപ്പെട്ടു. മലയാളികള്‍ക്ക് ഓണാംശസകള്‍ നേര്‍ന്നുള്ള മന്ത്രിയുടെ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 'ഓണാശംസകള്‍. ജാതിയിലോ മതത്തിലോ വിവേചനം കാണിക്കാത്ത മഹാബലിയെ ഞങ്ങള്‍ ആഘോഷിക്കുന്നു. അദ്ദേഹത്തെ വഞ്ചിച്ച വാമനനെയല്ല.. എന്നായിരുന്നു തോമസ് ഐസക്കിന്റെ ട്വീറ്റ്.