മൊറോട്ടോറിയം ഹർജികളില്‍ ഇടക്കാല ഉത്തരവ് ; തുടർവാദം സെപ്റ്റംബര്‍ 10ന്
ന്യൂഡല്‍ഹി: മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന്…
ന്യൂഡല്‍ഹി: മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന്…
ന്യൂഡല്‍ഹി: മൊറോട്ടോറിയം നീട്ടി നല്‍കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ സെപ്റ്റംബര്‍ 10ന് കോടതി തുടര്‍ വാദം കേള്‍ക്കും. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി നിര്‍ദേശിച്ചു. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ വിദശീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പഴയ മൊറോട്ടോറിയത്തിനു പകരം പുതിയ ആനുകൂല്യങ്ങളടക്കം മൊറോട്ടോറിയം നല്‍കുന്നത് സംബന്ധിച്ച് ആര്‍.ബി.ഐയുടെ സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.