ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് ശ്രീലങ്കന്‍ തീരത്തുവെച്ച് തീപ്പിടിച്ചു

കൊളംബോ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന ടാങ്കര്‍ കപ്പലിന് ശ്രീലങ്കന്‍ തീരത്തിന് സമീപത്തുവെച്ച് തീപ്പിടിച്ചു. ന്യൂ ഡയമണ്ട് എന്ന് വമ്പന്‍ കപ്പലിനാണ് തീപ്പിടിച്ചത്. പാരദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പല്‍. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജപക്‌സ അറിയിച്ചു. കുവൈത്തിലെ മിനാ അല്‍ അഹ്മദിയില്‍ നിന്നാണ് കപ്പല്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് അപകടം നടന്നത്. കപ്പലില്‍ 270,000 ടണ്‍ ക്രൂഡ് ഓയിലാണ് ഉള്ളത്. കപ്പലില്‍ നിന്ന് ക്രൂഡ് ഓയില്‍ ചോരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story