സംസ്ഥാനത്ത് ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19

September 4, 2020 0 By Editor

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 2716 പേർ രോഗമുക്തി നേടി. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 149 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 178 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും,ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam