ബിനീഷ്​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെ -കോടിയേരി

തിരുവനന്തപുരം: ബിനീഷ്​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. തൂക്കികൊല്ലണമെങ്കില്‍ കൊല്ല​ട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും…

തിരുവനന്തപുരം: ബിനീഷ്​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെയെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍. തൂക്കികൊല്ലണമെങ്കില്‍ കൊല്ല​ട്ടെ. കുറ്റം ചെയ്യുന്ന മകനെ ഒരു രക്ഷിതാവും സംരക്ഷിക്കില്ല. എന്തും നേരിടാന്‍ തയാറാണ്​. കേസില്‍ പ്രതിപക്ഷം കള്ളക്കഥ പ്രചരിപ്പിക്കുകയാണ്​.​ വ്യാജപ്രചാരണമാണ്​ ഉണ്ടാവുന്നതെന്നും അന്വേഷണം നടക്ക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വെഞ്ഞാറമൂട്​ രക്​തസാക്ഷികളെ കോണ്‍ഗ്രസ്​ ഗുണ്ടകളെന്ന്​ പറഞ്ഞ്​ ആക്ഷേപിക്കുകയാണ്​. ​കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്​ തയാറാവുന്നില്ല. കോണ്‍ഗ്രസ്​ നിലപാട്​ അപലപനീയമാണെന്നും കോടിയേരി പറഞ്ഞു. കൊലപാതക രാഷ്​ട്രീയത്തിനെതിരെ സി.പി.എം ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തില്‍ അരക്ഷിതാവസ്ഥ സൃഷ്​ടിക്കാനാണ്​ കോണ്‍ഗ്രസ്​ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ്​ നേതാക്കള്‍ ഇപ്പോള്‍ ജോസ്​.കെ മാണിക്ക്​ പിറകെയാണ്​. യു.ഡി.എഫിന്​ വേണ്ടപ്പെട്ട ആളായി അദ്ദേഹം മാറിയിരിക്കുകയാണ്​. ജോസ്​.കെ മാണി നിലപാട്​ വ്യക്​തമാക്കിയാല്‍ സി.പി.എം അഭിപ്രായം പറയും. സി.പി.എം ജോസ്​.കെ മാണിയോട്​ നിഷേധാത്​മക നിലപാട്​ സ്വീകരിക്കില്ല. യു.ഡി.എഫ്​ പുറത്താക്കിയാല്‍ അദ്ദേഹം തെരുവിലാകില്ല.
സര്‍ക്കാര്‍ നല്‍കുമെന്ന്​ അറിയിച്ച ഭക്ഷ്യകിറ്റ്​ കോണ്‍ഗ്രസുകാര്‍ക്കും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക്​ ലാപ്​ടോപ്​ നല്‍കാനുള്ള പദ്ധതി വിപ്ലവകരമായ തീരുമാനമാണ്​. ​യുവാക്കള്‍ക്ക്​ തൊഴില്‍ നല്‍കുന്നതില്‍ എല്‍.ഡി.എഫ്​ സര്‍ക്കാര്‍ ബഹുദൂരം മുന്നിലാണെന്നും കോടിയേരി കൂട്ടി​ച്ചേര്‍ത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story