സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19; ഏറ്റവും കൂടിയ പ്രതിദിന വർധന
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ആദ്യമായാണ് പ്രതിദിന കണക്ക് മൂവായിരത്തിനു മുകളിൽ എത്തുന്നത്.…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ആദ്യമായാണ് പ്രതിദിന കണക്ക് മൂവായിരത്തിനു മുകളിൽ എത്തുന്നത്.…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. ആദ്യമായാണ് പ്രതിദിന കണക്ക് മൂവായിരത്തിനു മുകളിൽ എത്തുന്നത്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 189 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 10 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 347 ആയി. 50 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.