Begin typing your search above and press return to search.
സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അടുത്ത തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തില്‍ കയറ്റാവൂ. തിങ്കളാഴ്ചക്കുള്ളില്‍ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം ഡ്രൈവിങ് സ്കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്‍റെ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത്.
Next Story