സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഖേദം പ്രകടിപ്പിച്ചു
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസ്സില്‍ ഉദ്ദേശിക്കാത്ത പരമാര്‍ശമാണുണ്ടായതെന്നും വിവാദ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നിത്തല…
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസ്സില്‍ ഉദ്ദേശിക്കാത്ത പരമാര്‍ശമാണുണ്ടായതെന്നും വിവാദ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നിത്തല…
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസ്സില്‍ ഉദ്ദേശിക്കാത്ത പരമാര്‍ശമാണുണ്ടായതെന്നും വിവാദ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തലയുടെ ഖേദപ്രകടനം.കഴിഞ്ഞ ദിവസം സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളുവെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്ന ചെന്നിത്തലയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ വഴിവെച്ചത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവിനെതിരേ ഉയര്‍ന്നത്.
പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയിട്ടില്ല. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ നിര്‍ബന്ധമുണ്ട്. വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശമാണുണ്ടായതെന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാന്‍ ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.