കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 2058…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 2058…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. 2058 പേർക്കാണ് രോഗമുക്തി. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് മരണം 384 ആയി.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും,മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും,വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന്രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 133 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,880 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്..