ഒളിക്കാന്‍ ഒന്നുമില്ലെന്നു പറഞ്ഞ മന്ത്രി കെടി ജലീല്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു വ്യവസായിയുടെ സ്വകാര്യ വാഹനത്തില്‍ എന്തിന് ഇഡി ഓഫീസിലെത്തി ? ജലീലിന്‍റെ മൊഴികളില്‍ പ്രഥമദൃഷ്ട്യാ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോര്‍ട്ട്"' അടുത്തയാഴ്ച എന്‍ഐഎ ചോദ്യം ചെയ്തേക്കും !

സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയില്‍ എത്തിയതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലോ ? തുടക്കം മുതല്‍ തനിക്ക് കേസില്‍ പങ്കില്ലെന്ന് പറഞ്ഞു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച കെ ടി…

സ്വര്‍ണ്ണക്കടത്തു കേസ് അന്വേഷണം മന്ത്രിസഭയില്‍ എത്തിയതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലോ ? തുടക്കം മുതല്‍ തനിക്ക് കേസില്‍ പങ്കില്ലെന്ന് പറഞ്ഞു കൊണ്ട് രക്ഷപെടാന്‍ ശ്രമിച്ച കെ ടി ജലീല്‍ തുടക്കം മുതല്‍ ഖുര്‍ആനെ മറയാക്കി കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ശ്രമിച്ചത്. ഈ ശ്രമങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും താന്‍ മാധ്യമങ്ങളോട് എല്ലാം സഹകരിക്കുമെന്നും പറഞ്ഞു ഒളിച്ചുകളിച്ച ജലീല്‍ ചോദ്യം ചെയ്യല്‍ ആരും അറിയാതിരിക്കാന്‍ ശരിക്കും ശ്രദ്ധിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് കെടി ജലീലിന്റെ മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ചത്.

ഇന്നു രാവിലെ എട്ടരയോടെ ഔദ്യോഗിക വാഹനം അരൂരിലെ വ്യവസായിയായ സുഹൃത്തിന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്ത് സുഹൃത്തിന്റെ ചെറിയ കാറിലായിരുന്നു മന്ത്രി കെടി ജലീല്‍ ഇഡി ഓഫീസില്‍ എത്തിയത്.ഇത് തന്നെ പ്രോട്ടോകോൾ ലംഘനമാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.മന്ത്രിക്കൊപ്പം മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. മന്ത്രി ചോദ്യം ചെയ്യലിന് വിധേയമായപ്പോള്‍ കൂടെ വന്നവര്‍ കാത്തു നിന്നു. കോണ്‍സുലേറ്റുമായും അധികൃതരുമായും സ്വപ്‌നയുമായും ജലീലിനുള്ള ബന്ധം സംഘം ചോദിച്ചറിഞ്ഞുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മറ്റൊരാളുമായും ജലീലിന് ബന്ധമുണ്ടെന്ന വിവരം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇതു ജലീലിന് കൂടുതല്‍ കുരുക്കായേക്കും. നയതന്ത്ര പാഴ്‌സസിലില്‍ എത്തിയ ഖുറാന്‍ എവിടെയൊക്കെ കൊണ്ടുപോയി എന്ന വിവരം ഇഡി ചോദിച്ചെങ്കിലും ജലീലിന്റെ മറുപടി വ്യക്തതയില്ലാത്തതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചപ്പോഴും ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീല്‍ പ്രതികരിച്ചത്.രാവിലെ ആലുവയില്‍ നിന്നും അരൂരിലെ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിയ കെടി ജലീല്‍ വൈകിട്ടത്തോടെ മലപ്പുറത്തേക്ക് തിരിച്ചു പോയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴും സ്വിച്ച്‌ ഓഫ് എന്നായിരുന്നു പറഞ്ഞത്.എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് ലഭിക്കുന്ന വിവരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story