തമിഴ്‌നടന്‍ സൂര്യയ്‌ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി
കോടതികളെ വിമര്‍ശിച്ചു എന്നപേരില്‍ തമിഴ്‌നടന്‍ സൂര്യയ്‌ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്‌എം സുബ്രഹ്മണ്യം. ഇത് സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. പി സാഹിക്ക് കത്തെഴുതി , സൂര്യയ്ക്കെതിരെ രാജ്യത്തിലെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമര്‍ശിച്ചതിന് വാറണ്ട് ഇറക്കണം എന്നാണ് ജഡ്ജി ആവശ്യപ്പെടുന്നത്.കൂടാതെ നടന്‍റെ നീറ്റ് പരീക്ഷ സംബന്ധിച്ച പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്‍റെ പേരിലാണ് നടപടി ആവശ്യപ്പെടുന്നത് എന്ന് ജഡ്ജി എസ്‌എം സുബ്രഹ്മണ്യം കത്തില്‍ വ്യക്തമാക്കി.
അടുത്തിടെയാണ് രാജ്യത്ത് നീറ്റ് പ്രവേശ പരീക്ഷ നടത്തുന്നതിനെതിരെ നടന്‍ സൂര്യ പ്രസ്താവന നടത്തിയത്. നീറ്റ് പരീക്ഷ നടത്തുന്നത് 'മനുനീതി പരീക്ഷ' എന്നാണ് സൂര്യ തന്‍റെ പ്രസ്താവനയില്‍ വിവരിച്ചത്. പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും നടന്‍ വിമര്‍ശിച്ചു ഇപ്പോള്‍ പരീക്ഷ നടത്തുന്നത് മനസാക്ഷിയില്ലാത്ത നിലപാടാണെന്നും സൂര്യ പറഞ്ഞിരുന്നു.