കെ.ടി. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; ജലീലിനെതിരായ അന്വേഷണം തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് മേധാവി
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ അന്വേഷണം തുടരുമെന്ന് ഇഡി. കഴിഞ്ഞ ദിവസം ജലീല്‍ നല്കിയ മൊഴികള്‍ പരിശോധിച്ചു വരികയാണ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി മേധാവി…
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ അന്വേഷണം തുടരുമെന്ന് ഇഡി. കഴിഞ്ഞ ദിവസം ജലീല്‍ നല്കിയ മൊഴികള്‍ പരിശോധിച്ചു വരികയാണ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി മേധാവി…
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ അന്വേഷണം തുടരുമെന്ന് ഇഡി. കഴിഞ്ഞ ദിവസം ജലീല്‍ നല്കിയ മൊഴികള്‍ പരിശോധിച്ചു വരികയാണ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി മേധാവി അറിയിച്ചു.
അതേസമയം, മന്ത്രി ഇ.പി. ജയരാജന്റെ മകനെയും കേസിന്റെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. മന്ത്രിയുടെ മകന്റെ മൊഴി രേഖപ്പെടുത്തുമെന്നും ഇഡി അറിയിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ജലീലിനെ ഇഡി രണ്ടു ദിവസം ചോദ്യം ചെയ്തതായാണ് സൂചന. വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും വെള്ളിയാഴ്ച രാവിലെയും ചോദ്യം ചെയ്യല്‍ നടന്നതായാണ് വിവരങ്ങള്‍.അതേ സമയം ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല