കോഴിക്കോട്ട് ബധിരയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : ബധിരയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെ അറസ്റ്റു ചെയ്തു. ഫാറൂഖ് കോളേജിലെ അധ്യാപകനായിരുന്ന പുത്തനത്താണി വൈരങ്കോട് കമറുദ്ദീന്‍ പരപ്പിലിനെയാണ് (37) അറസ്റ്റുചെയ്തത്.കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലെ വിനോദയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതായാണ് ഇന്റേണല്‍ കംപ്ലയിന്റ് സെല്ലില്‍ നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിനി പറഞ്ഞിരുന്നത്. സീറ്റില്‍ അടുത്തിരുന്ന അധ്യാപകന്‍ ലൈംഗികച്ചുവയോടെശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കോളേജില്‍നിന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തു.ഫറോക്ക് സ്റ്റേഷനില്‍ പരാതിയെത്തിയതോടെ അധ്യാപകനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. കരുണ സ്പെഷ്യല്‍ സ്കൂളിന്റെ സഹായത്തോടെയാണ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ഭയം കാരണം 2019 ഡിസംബര്‍ ആറിനുനടന്ന സംഭവം വിദ്യാര്‍ഥിനി ഫെബ്രുവരിയിലാണ് അറിയിച്ചത്.

അസിസ്റ്റന്റ് കമ്മിഷണര്‍ (സൗത്ത്) എ.ജെ. ബാബുവിന്റെ നേതൃത്വത്തിലാണ അന്വേഷണം നടന്നത്. എസ്.ഐ. ഉണ്ണി, സി.പി.ഒ.മാരായ രമേഷ്ബാബു, സുജിത്ത്, ജാനേഷ് കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. അധ്യാപകനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story