കോഴിക്കോട് എടച്ചേരിയില്‍ അഗതിമന്ദിരത്തിലെ നൂറോളം അന്തേവാസികള്‍ക്ക് കൊറോണ ; പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

കോഴിക്കോട്: ജില്ലയിലെ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലാണ് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്തേവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുളള പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.

അഗതി മന്ദിരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ ഇന്ന് ടെസ്റ്റ് നടത്തും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ശിശുഭവനങ്ങള്‍ എന്നിവിടങ്ങളിലെ ജാഗ്രത വര്‍ധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ കര്‍ശനമായി പാലിക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കോഴിക്കോട് രണ്ട് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശി പ്രേമലത (60), വടകര പുതുപ്പണം സ്വദേശി കെ എന്‍ നാസര്‍ (42) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story