രാജ്യസഭാ സമ്മേളനം പ്രതിപക്ഷം സംയുക്തമായി ബഹിഷ്കരിച്ചു
കാര്‍ഷിക ബില്‍ പാസാക്കിയ രീതിയില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ സംയുക്തമായി പ്രതിപക്ഷം ബഹിഷ്കരിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആണ് സഭാ നടപടികള്‍ ബഹിഷ്കരിക്കുമെന്നത്…
കാര്‍ഷിക ബില്‍ പാസാക്കിയ രീതിയില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ സംയുക്തമായി പ്രതിപക്ഷം ബഹിഷ്കരിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആണ് സഭാ നടപടികള്‍ ബഹിഷ്കരിക്കുമെന്നത്…
കാര്‍ഷിക ബില്‍ പാസാക്കിയ രീതിയില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ സംയുക്തമായി പ്രതിപക്ഷം ബഹിഷ്കരിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആണ് സഭാ നടപടികള്‍ ബഹിഷ്കരിക്കുമെന്നത് സഭയെ അറിയിച്ചത്. രാജ്യസഭക്കുള്ളില്‍ പ്രതിഷേധിച്ച എം.പിമാരെ തിരിച്ചെടുക്കാതെ പ്രതിഷേധം പിന്‍വലിക്കില്ലെന്നാണ് പ്രതിപക്ഷ തീരുമാനം.എം.പിമാര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്, സമാദ് വാദി പാര്‍ട്ടി, ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എം.പിമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.എം.പിമാര്‍ക്കെതിരായ നടപടി അംഗീകരിക്കാനാവില്ല. ബില്ലിന്‍മേല്‍ വോട്ടെടുപ്പ് ചോദിച്ചാല്‍ അത് അംഗീകരിക്കണം. അത് അംഗത്തിന്‍റെ അവകാശമാണ്. അവകാശം നിഷേധിച്ച് കൊണ്ട് കാര്‍ഷിക ബില്‍ പാസാക്കിയതിനാണ് അംഗങ്ങള്‍ പ്രതിഷേധിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കി.