മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ്

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ്

September 28, 2020 0 By Editor

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിപി എം മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ വന്ന മനോജ് നിരീഷണത്തില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്ക്, വി എസ് സുനില്‍കുമാര്‍ . ഇ പി ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വി എസ് സുനില്‍കുമാര്‍ ചികിത്സയില്‍ തുടരുകയാണ്. തോമസ് ഐസക് , ഇ പി ജയരാജന്‍ എന്നിവര്‍ കോവിഡ് മുക്തരായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam