സംസ്ഥാനത്ത് 4538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

September 28, 2020 0 By Editor

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (28-9-20)  4538 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  3347 പേർക്കാണ് ഇന്ന് രോഗമുക്തി. 20 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 697 ആയി. 67 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പരിശോധിച്ചത് 36027 സാമ്പിളുകളാണ്. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 57879 പേരാണ്. കോഴിക്കോട് 918 എറണാകുളം 537 തിരുവനന്തപുരം 486 മലപ്പുറം 405 തൃശൂര്‍ 383 പാലക്കാട് 378 കൊല്ലം 341 കണ്ണൂര്‍ 310 ആലപ്പുഴ 249 കോട്ടയം 213 കാസര്‍കോട് 122 ഇടുക്കി 114 വയനാട് 44 പത്തനംതിട്ട 38  എന്നിങ്ങനെയാണ് പോസിറ്റീവ് ആയ ജില്ലകളുടെ കണക്കുകൾ