ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ

വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തിന്റെയോ ഹൈക്കോടതിയുടേയോ അറിവില്ലാതെ ഏകപക്ഷീയമായി…

വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തിന്റെയോ ഹൈക്കോടതിയുടേയോ അറിവില്ലാതെ ഏകപക്ഷീയമായി കേസ് എടുത്തത് ചോദ്യം ചെയ്തായിരിക്കും ഹര്‍ജി.

സ്വര്‍ണക്കടത്ത് വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെ വടക്കാഞ്ചേരി ലൈഫ് ഭവന സമുച്ചയ പദ്ധതിയില്‍ സിബിഐ അന്വേഷണം തുടങ്ങിയത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതും സര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സിപിഎമ്മും സിപിഐയും പിന്നീട് ഇടത് മുന്നണിയും സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച്‌ രംഗത്തു വന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ട പ്രകാരവും അഴിമതിനിരോധന നിയമപ്രകാരവും കേസെടുത്ത സിബിഐയുടെ നടപടിയില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. സിബിഐ നടപടിയെ നിയമപരമായി ചോദ്യം ചെയ്യനാകുമെന്നാണ് എജിയുടെ ഉപദേശം. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് മന്ത്രിസഭ തീരുമാനം. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിനു കീഴില്‍ വരുന്ന കേസുകളില്‍ സിബിഐക്ക് നേരിട്ട് കേസെടുക്കാമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story