സംസ്ഥാനത്ത് 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; നാല് ജില്ലകളിൽ ആയിരത്തിലേറെ രോഗികൾ
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (2-10-20) 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 മരണങ്ങൾ…
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (2-10-20) 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 മരണങ്ങൾ…
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (2-10-20) 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 20 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 791 ആയി. സംസ്ഥാനത്ത് 77482 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്ന് 4092 പേർ രോഗമുക്തരായി. 24 മണിക്കൂറിൽ 63175 സാമ്പിളുകൾ പരിശോധിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 93 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.