ഓണ്‍ലൈന്‍ ക്ലാസിന് തുടര്‍ച്ചയായി ഇനി 'വഴികാട്ടി'; ജില്ലാ തല ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു
കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള തുടര്‍ പ്രവര്‍ത്തന പഠന സഹായിയായ ‘വഴികാട്ടി’ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. തലക്കുളത്തൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍…

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള തുടര്‍ പ്രവര്‍ത്തന പഠന സഹായിയായ ‘വഴികാട്ടി’ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. തലക്കുളത്തൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷജാ ഫാത്തിമക്ക് വീട്ടിലെത്തി മന്ത്രി സമഗ്രശിക്ഷ കേരള തയ്യാറാക്കിയ പുസ്തക രൂപത്തിലുള്ള പ്രവര്‍ത്തനപാഠം കൈമാറി.ഓണ്‍ലൈന്‍ ക്ലാസിന്റെ തുടര്‍ച്ചയായാണ് വിദ്യാഭ്യാസ വകുപ്പ് ‘വഴികാട്ടി’ പ്രവര്‍ത്തന പാഠം (വര്‍ക്ക്ഷീറ്റ്) നല്‍കുന്നത്. ആദ്യഘട്ടം എല്‍.പി വിഭാഗത്തിലെ കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റ് നല്‍കും. മലയാളം-ഇംഗ്ലീഷ് മീഡിയത്തിലായി ഒന്നേ കാല്‍ ലക്ഷത്തോളം പ്രവര്‍ത്തനപാഠമാണ് ജില്ലയില്‍ വിതരണം ചെയ്യുകയെന്ന് ജില്ലാ പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ ഡോ.എ കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു.ബി.ആര്‍.സികള്‍ വഴി സ്‌കൂളുകളിലെത്തിക്കുന്ന പ്രവര്‍ത്തനപാഠം അധ്യാപകരും പി.ടി.എയും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലെത്തിച്ചു നല്‍കും. അടുത്തഘട്ടത്തില്‍ യു.പി വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തനപാഠം നല്‍കും.