ഇംഗ്ലീഷ് ഫോര്‍വേഡായ ഗാരി ഹൂപ്പര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സില്‍

ഇംഗ്ലീഷ് ഫോര്‍വേഡായ ഗാരി ഹൂപ്പര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സില്‍

October 5, 2020 0 By Editor

 

ഇംഗ്ലീഷ് ഫോര്‍വേഡായ ഗാരി ഹൂപ്പര്‍ ആണ് കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. 32കാരനായ താരം കേരള ബ്ലാസ്റ്റേഴ്സുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചു. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനവും വന്നു. കളിച്ച ക്ലബുകള്‍ക്ക് വേണ്ടിയെല്ലാം ഗോളടിച്ചു കൂട്ടിയ ചരിത്രമുള്ള ഹൂപ്പര്‍ കേരള ബ്ലാസ്റ്റേഴ്സിനു ഒരു മുതൽകൂട്ടാകും.ന്യൂസിലന്‍ഡ് ക്ലബായ വെല്ലിംഗ്ടണ്‍ ഫീനിക്സില്‍ നിന്നാണ് ഹൂപ്പര്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനത്തിന്റെ അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരമാണ് ഹൂപ്പര്‍. ഏഴ് വര്‍ഷത്തോളം സ്പര്‍സിന്റെ അക്കാദമിയില്‍ ഉണ്ടായിരുന്നു. അതിനു ശേഷം നിരവധി ഇംഗ്ലീഷ് ക്ലബുകള്‍ക്കായി ബൂട്ടുകെട്ടി. നോര്‍വിച് സിറ്റി, ഷെഫീല്‍ഡ് വെഡ്നെസ്ഡേ എന്നീ ക്ലബുകളുടെ ഒക്കെ ഭാഗമായിരുന്നു. ഹൂപ്പര്‍ അവിടെ ഒക്കെ ഗോളടിച്ചു കൂട്ടാനും താരത്തിനായിരുന്നു‌.സ്കോട്ടിഷ് ചാമ്ബ്യന്മാരായ സെല്‍റ്റിക്കിനൊപ്പം മൂന്ന് വര്‍ഷവും താരം കളിച്ചു. അവിടെ നാലു കിരീടങ്ങളും താരം നേടി. സെല്‍റ്റിക്കിലെ മൂന്ന് സീസണിലും ക്ലബിലെ ടോപ്പ് സ്കോറര്‍ ആയിരുന്നു ഹൂപ്പര്‍.