വായ്​പകള്‍ക്ക്​ ഇനിയും മൊറട്ടോറിയം സാധ്യമല്ലെന്ന്​ കേന്ദ്രം

ന്യൂഡൽഹി; കോവിഡിന്റെ പശ്​ചാത്തലത്തില്‍ ബാങ്ക്​ വായ്​പകള്‍ക്ക്​ നല്‍കിയിരുന്ന മൊറട്ടോറിയം ഇനിയും നീട്ടാനാകില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം.​ റിസര്‍വ് ബാങ്കാണ്​ കേന്ദ്രത്തിനുവേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്​. കോവിഡ്​…

ന്യൂഡൽഹി; കോവിഡിന്റെ പശ്​ചാത്തലത്തില്‍ ബാങ്ക്​ വായ്​പകള്‍ക്ക്​ നല്‍കിയിരുന്ന മൊറട്ടോറിയം ഇനിയും നീട്ടാനാകില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം.​ റിസര്‍വ് ബാങ്കാണ്​ കേന്ദ്രത്തിനുവേണ്ടി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്​. കോവിഡ്​ കാലത്തെ ബാങ്ക്​ വായ്​പകള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്​ വിദഗ്ദ്ധ സമിതിയെ നിയമിച്ചിട്ടുണ്ടെന്നുംഅവരുടെ ശുപാര്‍ശകള്‍ അനുസരിച്ചാണ്​ കാര്യങ്ങള്‍ നീക്കുന്നതെന്നും സത്യവാങ്​മൂലത്തില്‍ പറയുന്നു.ആവശ്യാനുസരണം വായ്പകള്‍ പുനഃസംഘടിപ്പിക്കുന്നതിന് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിവേചനാധികാരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.'ധനനയത്തില്‍ കോടതികള്‍ ഇടപെടരുത്'എന്നും ആവശ്യപ്പെട്ടിട്ടുണ്ട്​. രണ്ട് കോടി രൂപവരെയുള്ള വായ്​പകള്‍ക്ക് ഏര്‍പ്പെടുത്തിയ കൂട്ട് പലിശ ഒഴിവാക്കുന്നതിന് പുറമെയുള്ള സഹായ പദ്ധതികളെല്ലാം രാജ്യത്തി​ന്റെ സമ്പദ്​വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സത്യവാങ്​മൂലത്തില്‍ പറയുന്നു. രണ്ട് കോടി രൂപ വരെ വായ്​പ തിരിച്ചടയ്ക്കുന്നതിനുള്ള പലിശ എഴുതിത്തള്ളാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എം‌എസ്‌എം‌ഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വായ്പകള്‍ക്കും വിദ്യാഭ്യാസ, ഭവന, ഉപഭോക്തൃ വസ്‌തുക്കള്‍, വാഹന വായ്പകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയ്ക്കും പലിശ ഇളവ് ബാധകമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story