Begin typing your search above and press return to search.
രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലെന്ന് കേന്ദ്രം
ന്യൂഡൽഹി ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്.ലോകത്ത് രോഗമുക്തി നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണെന്നും പത്തുലക്ഷം ആള്‍ക്കാരിലെ രോഗബാധയും മരണനിരക്കും പരിഗണിക്കുമ്പോൾ ഇന്ത്യയില്‍ കൊവിഡ് വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72.39 ലക്ഷം കടന്നു. ഇന്നലെ 63,509 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 730 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 72,39,390 ആയി ഉയര്‍ന്നു. ഇതുവരെ 1.10 ലക്ഷം പേരാണ് മരിച്ചത്. 63.01 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് 8.26 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് ആകെ ഇന്നലെ 3.13 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,011 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്.
Next Story