ഫേസ്ബുക്ക് അക്കൗണ്ട്‌ ഹാക്ക് ചെയ്‌തു; പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട്‌ ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്‌ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച്‌ ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച്‌ അദ്ദേഹത്തിന്‍റെ തന്നെ കമന്‍റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത്. പൊന്നാനിയില്‍ നിര്‍മ്മാണനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ 'എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നെ കമെന്റ് ചെയ്തതായി' കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമെന്റില്‍ നിരവധി റിയാക്ഷനുകളും റിപ്ലൈ കമെന്റുകളും വരികയും, സ്ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു. അക്കൗണ്ട് ഹാക്ക് ചെയ്ത് കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു- സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story