മഹാകവി അക്കിത്തം വിടവാങ്ങി
വിശ്വമാനവികതയുടെ സ്നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച മഹാകവി അക്കിത്തം (94) അന്തരിച്ചു. അക്കിത്തം അച്യുതന് നമ്പുതിരി എന്നാണ് മുഴുവന്‍ പേര്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ…
വിശ്വമാനവികതയുടെ സ്നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച മഹാകവി അക്കിത്തം (94) അന്തരിച്ചു. അക്കിത്തം അച്യുതന് നമ്പുതിരി എന്നാണ് മുഴുവന്‍ പേര്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ…
വിശ്വമാനവികതയുടെ സ്നേഹദര്‍ശനം കവിതയില്‍ ആവാഹിച്ച മഹാകവി അക്കിത്തം (94) അന്തരിച്ചു. അക്കിത്തം അച്യുതന് നമ്പുതിരി എന്നാണ് മുഴുവന്‍ പേര്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 8.10നായിരുന്നു അന്ത്യം. ദീര്‍ഘനാളായി ശാരീരിക അവശതകളെതുടര്‍ന്ന് ചികിത്സയിലായിരുന്നു. കരള്‍, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. മരണസമയയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. ഭൗതിക ശരീരം രാവിലെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും പൊതുദര്‍ശനം. തുടര്‍ന്ന് പാലക്കാട്ടേക്കു കൊണ്ടുപോകും.
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര് അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം.ചെറുപ്പത്തില്‍ തന്നെ സംസ്കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്.