നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. 12ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍…

രാജ്യത്തെ 85 ശതമാനം മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ നീറ്റിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. 12ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 14ന് പരീക്ഷ എഴുതാന്‍ അവസരം നല്‍കി. ഇതിന് ശേഷമാണ് ഇപ്പോള്‍ ഫല പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കല്‍ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എന്‍ ടി എ പ്രസിദ്ധീകരിച്ചേക്കും. 14.37ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ntaneet.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story