പടര്‍ന്ന് പിടിക്കുന്ന നിപ്പാ വൈറസ് വായുവിലൂടെയും പടര്‍ന്ന് പിടിക്കാമെന്ന് കേന്ദ്രസംഘം

May 21, 2018 0 By Editor

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പടര്‍ന്ന് പിടിക്കുന്ന നിപ്പാ വൈറസ് വായുവിലൂടെയും പടര്‍ന്ന് പിടിക്കാമെന്ന് കേന്ദ്രസംഘം. ഒരു മീറ്റര്‍ ദൂരപരിധിയില്‍ രോഗം പകരാമെങ്കിലും മറ്റ് വൈറസുകളെപ്പോലെ നിപ്പാ വൈറസ് ദീര്‍ഘദൂരം സഞ്ചരിക്കില്ല. മാത്രവുമല്ല പ്രതിരോധ ശേഷിയുള്ളവരെ ഈ രോഗം ബാധിക്കുകയുമില്ല. ഇന്ത്യയില്‍ മൂന്നാമതായാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പ്രദേശത്തെ കിണറുകള്‍ വൃത്തിയായി മൂടാനും എന്‍.സി.ഡി.സി. ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍ സിംഗ്, അഡിഷണല്‍ ഡയറക്ടര്‍ ഡോ. എസ്.കെ. ജയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദ്ദേശം നല്‍കി.