ബാര്‍കോഴയില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്: ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10കോടി വാഗ്ദാനം ചെയ്തു

ബാര്‍കോഴയില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്: ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10കോടി വാഗ്ദാനം ചെയ്തു

October 19, 2020 0 By Editor

ബാര്‍കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടിരൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തെത്തി. ‘ആദ്യം ഭീഷണി​പ്പെടുത്തി​, പി​ന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍​ കല്ലാടി​ന്റെ ഫോണിലാണ് വിളിച്ചത്. അപ്പോള്‍ നിരവധി​ ബാറുടമകള്‍ എന്നോടൊപ്പമുണ്ടായിരുന്നു- അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ചേര്‍ന്ന് ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ ആരോപണത്തില്‍ ഏത് കേന്ദ്ര ‌ഏജന്‍സിയെ വച്ചും അന്വേഷിച്ചോട്ടെ. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാല്‍ പത്ത്കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തിനുശേഷം ചര്‍ച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണനോടും പിണറായി വിജയനോടുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.അതെ സമയം ഫോൺ വിളിച്ചിരുന്നെന്നും എന്നാൽ എന്താണ് ഫോണിൽ ഇവർ സംസാരിച്ചത് എന്ന് അറിയില്ല എന്നും ബാറുടമ ജോണ്‍​ കല്ലാട് പ്രതികരിച്ചു

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam