എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ്…

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസിലെ ആരോപണ വിധേയനുമായ എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 28ന് പ്രസ്താവിക്കുമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് 28 വരെ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച രേഖകള്‍ അടക്കം പരിശോധിച്ചതിനു ശേഷമേ വിധി പറയാനാകൂവെന്നും കോടതി പറഞ്ഞു.ഹര്‍ജികള്‍ നേരത്തേ പരിഗണിച്ചപ്പോള്‍ 23-ാം തിയതി വരെ ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത് കോടതി വിലക്കിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിന് സ്വര്‍ണക്കടത്തിലടക്കം പങ്കുള്ളതായി സംശയിക്കുന്നതായി കാട്ടി കസ്റ്റംസും ഇ.ഡി.യും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.