Begin typing your search above and press return to search.
കൊറോണ കാലത്ത് മുടങ്ങിയ വായ്പകള്‍ക്ക് കൂട്ടുപലിശയില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: കൊറോണ കാലത്ത് മുടങ്ങിയ വായ്പകള്‍ക്ക് കൂട്ടുപലിശയില്ല. കടാശ്വാസ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് കൂട്ടുലിശയില്ലാത്തത്. 2 കോടി വരെയുള്ള വായ്പകള്‍ക്കാണ് ആനുകൂല്യം. വായ്പാ കരാറിലെ പലിശ മാത്രമെ ഈടാക്കാവൂവെന്ന് മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കും. ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ക്കുമെല്ലാം ഇളവ് ബാധകമാണ്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇളവ് ലഭിക്കും. എം എസ് എം ഇ വായ്പകള്‍, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണ്‍, വാഹന വായ്പ എന്നിവയ്‌ക്കെല്ലാം കൂട്ടുപലിശ ഈടാക്കില്ല.
Next Story