
കേരളം ഇപ്പോള്‍ അനുഭിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്‍റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
October 25, 2020കേരളം ഇപ്പോള്‍ അനുഭിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്‍റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലഘ്യമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന് വീഴ്ചയുണ്ടായെന്ന് ചിലര്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുന്നുവെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.കൊവിഡ് മരണ നിരക്ക് കുറക്കുക എന്നത് സര്‍ക്കാരിന്‍റെ മുഖ്യലക്ഷ്യം. നിരോധിച്ചിട്ടും പലയിടത്തും ആള്‍ക്കൂട്ടം ഉണ്ടായതിന്‍ന്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്ന് മനപൂര്‍വ്വം പ്രചരിക്കുന്നതായി കെ കെ ശൈലജ പറഞ്ഞു.