അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നവംബര്‍ 30വരെ പുനരാരംഭിക്കില്ല
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വിസ് തുടരുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍…
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വിസ് തുടരുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍…
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ റദ്ദാക്കിയ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വിസ് തുടരുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.രാജ്യത്ത് ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23ന് വിമാന സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ വിമാനങ്ങള്‍ മേയ് മുതല്‍ സര്‍വിസ് നടത്തുന്നുണ്ട്. കൂടാതെ ജൂലൈ മുതല്‍ 18 രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വിസുകള്‍ ആരംഭിച്ചിരുന്നു.
അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളുടെയും സര്‍വിസുകളെ ബാധിക്കില്ലെന്നും ഡി.ജി.സി.എയുടെ സര്‍ക്കുലറില്‍ പറയുന്നു.