തത്തയുടെ രക്ഷകരായി കോഴിക്കോട്ടെ അഗ്നിരക്ഷാസേന

തത്തയുടെ രക്ഷകരായി കോഴിക്കോട്ടെ അഗ്നിരക്ഷാസേന

October 30, 2020 0 By Editor

കാരശ്ശേരി : അഗ്നിരക്ഷാസേന വ്യാഴാഴ്ച നടത്തിയത് ഒരു അപൂർവ രക്ഷാപ്രവർത്തനം നടത്തി.ചുണ്ടിൽ ലോഹക്കഷ്ണം കുടുങ്ങി ഭക്ഷണംപോലും കഴിക്കാനാകാതെ മൂന്നു ദിവസത്തോളമായി ദയനീയാവസ്ഥയിലായിരുന്നു ഓമശ്ശേരി മണ്ണങ്ങൽ മൂനീറുദ്ദീന്റെ വീട്ടിലെ തത്ത കൂട്ടിനകത്തെ ഊഞ്ഞാലിന്റെ മണിയുടെ കൊളുത്ത് ചുണ്ടിൽ തുളച്ചുകയറുകയായിരുന്നു. കൊളുത്ത് ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോൾ അടുത്തുള്ള വർക്‌ഷോപ്പിലും കാണിച്ചു. ലോഹക്കഷ്ണം മുറിച്ചെടുക്കാൻ അവിടെയും സാധിച്ചില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാ നിലയത്തിലേക്ക് തത്തയെ കൊണ്ടുവന്ന് സഹായം അഭ്യർഥിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫീസർ വിജയൻ നടുത്തൊടികയിൽ, സീനിയർ ഫയർ ഓഫീസർ അബ്ദുൾ ഷുക്കൂർ, ഫഹദ് മുഹമ്മദ്, മിഥുൻ എന്നിവർ ചേർന്ന് ലോഹക്കഷ്ണം എടുത്തു ,മാറ്റുകയായിരുന്നു.. തത്തയുടെ ചുണ്ടിനിടയിൽ തുളച്ചുകയറിയ ലോഹക്കഷ്ണം ചെറിയ കട്ടർ കൊണ്ട് സൂക്ഷ്മതയോടെ മുറിച്ച് ഊരിയെടുക്കുകയായിരുന്നു.ഒരു വളർത്തുപക്ഷിയെ രക്ഷിക്കാൻ അവസരമായത് ആദ്യ അനുഭവമാണെന്ന് സ്റ്റേഷൻ ഓഫീസർ പറഞ്ഞു. ആറുമാസം പ്രായമായ ഗ്രീൻ ചീക്ഡ് കൊന്യുർ വിഭാഗത്തിൽപ്പെട്ട തത്തയ്ക്ക് പതിനയ്യായിരം രൂപയോളം വിലയുണ്ട്. പക്ഷിസ്നേഹിയായ മുനീറുദ്ദീൻ ഒരു മാസം മുമ്പാണ് ഈ തത്തയെ വാങ്ങിയത്.