എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷനിലെ 25 ഡിവിഷനുകളില്‍ മല്‍സരിക്കും

എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷനിലെ 25 ഡിവിഷനുകളില്‍ മല്‍സരിക്കും

October 30, 2020 0 By Editor

കണ്ണൂര്‍ കോര്‍പറേഷനിലെ 25 ഡിവഷനുകളില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് തയ്യാറായതായി എസ് ഡിപിഐ കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കോര്‍പറേഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷം പരസ്പരം അധികാര വടംവലി നടത്തുക മാത്രമാണ് ഇടതു-വലതു മുന്നണികള്‍ ചെയ്തുകൊണ്ടിരുന്നതെന്നു എസ് ഡിപിഐ കുറ്റപ്പെടുത്തി. യോഗത്തില്‍ കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ഷംസുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഇക്ബാല്‍ പൂക്കുണ്ടില്‍, ആസാദ് സിറ്റി, ഫാറൂഖ് കക്കാട്, മുസാഫിര്‍ സംസാരിച്ചു.