സം​സ്ഥാ​ന​ത്ത് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു​സ​മ്മ​തം പി​ന്‍​വ​ലി​ച്ചു; സര്‍ക്കാര്‍ തീരുമാനം ലൈഫിനെ സിബിഐ അന്വേഷണം ഭയന്നിട്ടോ ?

സം​സ്ഥാ​ന​ത്ത് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു​സ​മ്മ​തം പി​ന്‍​വ​ലി​ച്ചു; സര്‍ക്കാര്‍ തീരുമാനം ലൈഫിനെ സിബിഐ അന്വേഷണം ഭയന്നിട്ടോ ?

November 4, 2020 0 By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള പൊ​തു​സ​മ്മ​തം പി​ന്‍​വ​ലി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​നി​മു​ത​ലു​ള്ള കേ​സു​ക​ളെ​യാ​ണ് ഈ ​നി​യ​ന്ത്ര​ണം ബാ​ധി​ക്കു​ക.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ബി​ഐ​ക്ക് ഇ​നി കേ​സെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന​തി​നോ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ വ​രു​മ്ബോ​ഴോ ഇ​ത് ബാ​ധ​ക​മ​ല്ല.സം​സ്ഥാ​ന​ത്ത് സി​ബി​ഐ​യെ വി​ല​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ സി​പി​ഐ​യും പോ​ളി​റ്റ്ബ്യൂ​റോ​യും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയുടെ നിര്‍ദേശപ്രകാരമോ സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ അല്ലാതെ സിബിഐ അനില്‍ അക്കര എംഎ‍ല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇത് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സിബിഐക്കുള്ള പൊതുസമ്മതം പുനഃപരിശോധിക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ നിയമോപദേശം തേടിയത്. പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. 2017-ലാണ് സിബിഐക്ക് സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്.