സി.എം. രവീന്ദ്രന് കോവിഡ്; നാളെ ഇ.ഡി.ക്കു മുന്നില്‍ ഹാജരാകില്ല
cതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിയാന്‍ അദ്ദേഹത്തോട് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട്…

cതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിയാന്‍ അദ്ദേഹത്തോട് വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് നോട്ടീസ് അയച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ അദ്ദേഹം വിളിച്ചിട്ടുണ്ടെന്ന് സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം നിലവില്‍ സ്വയം നിരീക്ഷണത്തിലാണ്.