മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയന്‍ കുട്ടി അന്തരിച്ചു

മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി മോയന്‍ കുട്ടി അന്തരിച്ചു. 77 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ച്‌ മാസങ്ങളായി കിടപ്പിലായിരുന്നു.സംസ്‌കാരം ഉച്ചയ്ക്ക് 1 ന് താമരശ്ശേരി അണ്ടോണ ജുമാ മസ്ജിദ് ശ്മശാനത്തില്‍. നിലവില്‍ മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1996, 2006 വര്‍ഷങ്ങളില്‍ തിരുവമ്ബാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിതാവ് : പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന . മരുമക്കള്‍ :എംപി മുസ്തഫ (അരീക്കോട് ),എന്‍. സി അലി (നരിക്കുനി ) യു. സി ആയിഷ.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story