സുരക്ഷയിൽ പൂജ്യം മാര്‍ക്ക് ; ക്രാഷ് ടെസ്റ്റില്‍ ദയനീയപ്രകടനവുമായി മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്‍യുവി എസ്-പ്രെസോ
വാഹനങ്ങളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ ദയനീയപ്രകടനവുമായി മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്‍യുവി എസ്-പ്രെസോ. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‍മെന്‍റ് പ്രോഗ്രാം (GNCAP) നടത്തിയ ഇടി പരീക്ഷണത്തില്‍…
വാഹനങ്ങളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ ദയനീയപ്രകടനവുമായി മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്‍യുവി എസ്-പ്രെസോ. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‍മെന്‍റ് പ്രോഗ്രാം (GNCAP) നടത്തിയ ഇടി പരീക്ഷണത്തില്‍…
വാഹനങ്ങളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ ദയനീയപ്രകടനവുമായി മാരുതി സുസുക്കിയുടെ കുഞ്ഞന്‍ എസ്‍യുവി എസ്-പ്രെസോ. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‍മെന്‍റ് പ്രോഗ്രാം (GNCAP) നടത്തിയ ഇടി പരീക്ഷണത്തില്‍ എസ്- പ്രസോ പൂജ്യം മാര്‍ക്കാണ് സ്വന്തമാക്കിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.വാഹനങ്ങളുടെ ഇടി പരീക്ഷ അഥവാ ക്രാഷ് ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ സ്ഥാപനമാണ് ഗ്ലോബല്‍ ന്യൂ കാര്‍ അസ്സെസ്സ്മെന്റ് പ്രോഗ്രാം(GNCAP) 64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ സുരക്ഷ പരീക്ഷയില്‍ പൂജ്യം റേറ്റിംങ് ആണ് വാഹനത്തിന് ലഭിച്ചതെന്നും എസ് പ്രസോയുടെ മിഡ് വേരിയന്റായ വിഎക്‌സ്‌ഐ ആണ് ക്രാഷ് ടെസ്റ്റിനായി തെരഞ്ഞെടുത്തതെന്നും ആണ് റിപ്പോര്‍ട്ടുകള്‍. ഗ്ലോബല്‍ ന്യൂ കാര്‍ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് അപകട സമയത്ത് ഈ കാറിന്‍റെ മുന്‍ സീറ്റില്‍ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പരീക്ഷണത്തിനായി വാഹനത്തില്‍ ഘടിപ്പിച്ച ഡമ്മി യാത്രക്കാര്‍ക്ക് വലിയ രീതിയില്‍ അപകടത്തിന്റെ ആഘാതമേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്നവരുടെ സുരക്ഷ മികച്ച രീതിയില്‍ ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് 17 പോയിന്റ് വരെ ലഭിക്കും. എന്നാല്‍ പൂജ്യം മാര്‍ക്കാണ് എസ് പ്രസോക്ക് ലഭിച്ചത്.
ഡ്രൈവർ സൈഡ് എയർബാഗ് ഈ മോഡലിലുണ്ട്. എന്നാൽ, പാസഞ്ചർ സൈഡ് എയർബാഗ് ഈ വേരിയന്റിൽ ഓപ്ഷണൽ ആണ്.മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 17 മാര്‍ക്ക് സൂചികയില്‍ ഒരു പോയിന്റ് പോലും നേടാന്‍ എസ്-പ്രെസോയ്ക്കായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 13.84/49 മാര്‍ക്ക് നേടി 2 സ്റ്റാര്‍ റേറ്റിംഗ് നേടാന്‍ എസ്-പ്രെസോയ്‍ക്ക് സാധിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.രാജ്യത്ത് മികച്ച വില്‍പ്പനയുള്ള മോഡലാണ് എസ്-പ്രസോ.ഇന്ത്യയിലെ നിലവിലുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് തങ്ങളുടെ വാഹനങ്ങള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് എന്ന് മാരുതി സുസുക്കി പറയുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അത്തരം കുറഞ്ഞ സുരക്ഷ പ്രകടനം വാഗ്ദാനം ചെയ്യുന്നത് വളരെ നിരാശാജനകമാണെന്ന് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറാസ് പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.