ആരോഗ്യ സ്​ഥിതി ഗുരുതരം; ഇബ്രാഹിം കുഞ്ഞിനെ കസ്​റ്റഡിയില്‍ വിടാനാകില്ലെന്ന്​ കോടതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ…

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച മെഡിക്കല്‍ ബോര്‍ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍സമര്‍പ്പിച്ചു. തുടര്‍ ചികിത്സ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് വ്യക്തമാക്കി. ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേക്ക് മാറ്റി. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ഈ മാസം 19 ന് ഇബ്രാഹിംകുഞ്ഞ് കീമോ തെറാപ്പിക്ക് വിധേയനായിരുന്നു. രണ്ടാം ഘട്ട കീമോ ഡിസംബര്‍ മൂന്നിനാണ്. ലേക് ഷോറില്‍ 33 തവണ പരിശോധന നടത്തിയിട്ടുണ്ടെന്നും, ആശുപത്രിയില്‍ നിന്ന് മാറ്റിയാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story