കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍: ട്യൂഷന്‍ സെന്ററുകളും പരിശീലന കേന്ദ്രങ്ങളും തുറക്കാം

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍: ട്യൂഷന്‍ സെന്ററുകളും പരിശീലന കേന്ദ്രങ്ങളും തുറക്കാം

November 24, 2020 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി ഉത്തരവിറങ്ങി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.പരിശീലന കേന്ദ്രങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍ ഉള്‍പ്പെടെ തുറക്കാം. ട്യൂഷന്‍ സെന്ററുകള്‍ കമ്പ്യൂട്ടര്‍ പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇളവുകള്‍ ബാധകമാണ്. ഒരേസമയം 50 ശതമാനം വിദ്യാര്‍ഥികളേയോ അല്ലെങ്കില്‍ പരമാവധി 100 പേരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ അനുമതിയുള്ളൂ.  ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പൊതു കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവ് പറയുന്നു. പരിശീലന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.