കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍: രാഘവന്‍ എംപി

 കോഴിക്കോട്: കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനെന്ന് എംകെ രാഘവന്‍ എംപി. ഒരു വര്‍ഷം മുമ്പുണ്ടായ കേസ്, തദ്ദേശ തെരെഞ്ഞെടുപ്പിന്…

കോഴിക്കോട്: കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനെന്ന് എംകെ രാഘവന്‍ എംപി. ഒരു വര്‍ഷം മുമ്പുണ്ടായ കേസ്, തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്പ് പൊടിതട്ടിയെടുക്കുന്നത് വിജിലന്‍സിനെ ഉപയോഗിച്ച് തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും എംകെ രാഘവന്‍ എംപി കോഴിക്കോട് പറഞ്ഞു. 2019 ലോക്സഭാ തെരെഞ്ഞെടുപ്പ് സമയത്താണ് ചാനല്‍ ഒളിക്യമറാ വിവാദത്തെത്തുടര്‍ന്ന് എംകെ രാഘവനെതിരെ ആരോപണമുയര്‍ന്നത്. അന്ന് അന്വേഷിച്ച് കഴമ്പില്ലെന്ന കണ്ട ശേഷം ഇപ്പോള്‍ വീണ്ടും തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. പാലർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു ടിവി ചാനലിൻറെ ഒളിക്യാമറയിലൂടെ രാഘവൻ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ കേസിലാണ് കോഴിക്കോട് എംപിയായ രാഘവനെതിരെ വിജിലൻസ് കേസ് കേസെടുത്തിരിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story