പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല സാധാരണക്കാരുടെ പണം കൊണ്ട് കൈരളി കെട്ടിപ്പൊക്കിയത്; വാര്‍ത്താ ദാരിദ്ര്യം ആണോ… ഇതെന്താ “ദിവ്യ ഗര്‍ഭമോ”? കൈരളിയെ വിമര്‍ശിച്ച്‌ സന്തോഷ് കീഴാറ്റൂര്‍

പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല സാധാരണക്കാരുടെ പണം കൊണ്ട് കൈരളി കെട്ടിപ്പൊക്കിയത്; വാര്‍ത്താ ദാരിദ്ര്യം ആണോ… ഇതെന്താ “ദിവ്യ ഗര്‍ഭമോ”? കൈരളിയെ വിമര്‍ശിച്ച്‌ സന്തോഷ് കീഴാറ്റൂര്‍

November 28, 2020 0 By Editor

കൊച്ചി: കൈരളി ന്യൂസ് ചാനലിന് എതിരെ നടനും ഇടതുപക്ഷ അനുഭാവിയുമായ സന്തോഷ് കീഴാറ്റൂര്‍. ഗര്‍ഭിണിയായ നടി പേളി മാണി ബേബി മമ്മ ഡാന്‍സ് ചെയ്യുന്ന വീഡിയോ സംബന്ധിച്ച്‌ കൈരളി നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സന്തോഷ് കീഴാറ്റൂരിന്റെ വിമര്‍ശനം. പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല സാധാരണക്കാരുടെ പണം കൊണ്ട് കൈരളി കെട്ടിപ്പൊക്കിയത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പറയുന്നു. ഫേസ്ബുക്കിലാണ് നടന്റെ വിമര്‍ശനം. കൈരളി വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും സന്തോഷ് കീഴാറ്റൂര്‍ തന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്: ” അയ്യേ.. ഇതാണോ കൈരളി. ഇത്രയും തരംതാഴ്ന്നോ. വാര്‍ത്താ ദാരിദ്ര്യം ആണോ… ഇതെന്താ “ദിവ്യ ഗര്‍ഭമോ “…. മറക്കരുത്. കര്‍ഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരന്‍്റെയും പൈസ കൊണ്ടാണ് “ജനതയുടെ ആത്മാവിഷ്കാരം” എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല… രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാര്‍..”