സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി ഇ.ഡി. രജിസ്‌ട്രേഷന്‍ വകുപ്പിന് കത്തയച്ചു
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകള്‍ക്കു…
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകള്‍ക്കു…
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകള്‍ക്കു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഈ നടപടി.
അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് സി.എം. രവീന്ദ്രന്റെ സ്വത്തുവിവരം തേടുന്നതെന്നാണ് സൂചന. ഇ.ഡിയുടെ കത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് അതത് ജില്ലാ രജിസട്രേഷന്‍ വിഭാഗങ്ങള്‍ക്ക് അയച്ചുകൊടുക്കും. അവിടെനിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച് ഇ.ഡിക്ക് നല്‍കും. നേരത്തെ സി.എം. രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ആദ്യത്തെ തവണ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നും രണ്ടാമത്തെ തവണ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നും ആശുപത്രിയിലായ സാഹചര്യത്തില്‍ അദ്ദേഹം ഇ.ഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. പിന്നീട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിട്ടില്ല. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച വിശദമായ അന്വേഷണത്തിനും തെളിവുകള്‍ ശേഖരിച്ചതിനും ശേഷമായിരിക്കും ഇനി ചോദ്യംചെയ്യാന്‍ വിളിപ്പിക്കുക എന്നാണ് സൂചന.