'നെഹ്റു ട്രോഫിയെന്ന് പേരിടാന്‍ നെഹ്റു വള്ളംകളിക്കാരനാണോ?': പേര് വിവാദത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിട്ടത്​ ന്യായീകരിച്ച്‌ ബി.ജെ.പി നേതാക്കള്‍ രംഗത്ത്​. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ പേര് നല്‍കിയത് നെഹ്റു ഏത് കായിക വിനോദത്തില്‍ പങ്കെടുത്തിട്ടാണെന്ന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചോദിച്ചു. ഇന്ദിര ഗാന്ധിയുടെ പേര് നിരവിധി സ്ഥാപനങ്ങള്‍ക്കുണ്ടെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ബനാറസ് സര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു ഗോള്‍വാള്‍ക്കറെന്നും എന്ത് അയോഗ്യതയാണ് ഗോള്‍വാള്‍ക്കര്‍ക്കുള്ളതെന്നുമാണ് കേന്ദ്ര സഹമന്ത്രി ചോദിച്ചു. 'ആര്‍.ജി.സി.ബിയുടെ ഗവേണിംഗ് ബോഡിയാണ് പേര് തീരുമാനിച്ചത്​. രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്നയാളുകളല്ലേ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. അവരുടെയൊക്കെ പേരില്‍ കേരളത്തില്‍ പല സ്ഥാപനങ്ങളുണ്ട്​. അപ്പോള്‍ രാജ്യസ്നേഹിയായ ഒരാളുടെ പേരിട്ടാല്‍ എന്താണ് കുഴപ്പം'- മുരളീധരന്‍ ചോദിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story