ബിഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ്: ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം
പട്ന: ബിഹാര്‍ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുത്ത്…
പട്ന: ബിഹാര്‍ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുത്ത്…
പട്ന: ബിഹാര്‍ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു ബിഹാര്‍ സ്വദേശിനിയുടെ പരാതി.അന്ധേരി കോടതിയില്‍ ബിനോയിയെ 678 പേജുള്ള കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അതേസമയം ഡിഎന്‍എ പരിശോധനാ ഫലം ലാബില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയാണ് ബിനോയ്ക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു.