ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമികപഠന റിപ്പോർട്ട്

ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമികപഠന റിപ്പോർട്ട്

December 20, 2020 0 By Editor

കോഴിക്കോട്∙ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമികപഠന റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ  കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം കോട്ടാംപറമ്പ് മേഖലയിൽ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കോട്ടാംപറമ്പിൽ 11 വയസ്സുകാരൻ മരിച്ചത് ഷിഗെല്ല ബാക്ടീരിയ മൂലമാണെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവരായിരുന്നു ഈ ആറു പേരും. അവിടെ വിതരണം ചെയ്ത വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം ഈ ബാക്ടീരിയ എങ്ങനെ അവിടെ എത്തി എന്നതു ഇതുവരെ കണ്ടെത്താനായിട്ടില്ല.

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും ഷിഗെല്ല പടരാം. കടുത്ത പനി, വയറു വേദന, മനംപുരട്ടൽ, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.