Begin typing your search above and press return to search.
കര്‍ഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു
തിരുവനന്തപുരം: കര്‍ഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. നിയമസഭ ചേരാന്‍ അടിയന്തര സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ഗവര്‍ണര്‍ സ്‌പീക്കറോട് വിശദീകരണവും തേടി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേര്‍ന്നു ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു.
Next Story