തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി, കൊലപാതകം മോഷണക്കുറ്റം ആരോപിച്ച്
December 26, 2020തിരുച്ചിറപ്പളളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളിയിലെ അല്ലൂരാണ് സംഭവം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന മലയാളി അരവിന്ദനെയും ജനക്കൂട്ടം ആക്രമിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തെന്നും മോഷണ ശ്രമത്തിനിടെയാണ് ജനക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.
ഇന്നലെയായിരുന്നു സംഭവത്തിന്റെ തുടക്കം. വീട് കുത്തിതുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മഹാത്മാഗാന്ധി മെമ്മോറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീപു മരിക്കുകയായിരുന്നു. ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ മോഷണം നടത്തിയോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോലീസ് കേസെടുത്തിട്ടില്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്